സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; അപ്രതീക്ഷിതമായി ജിദ്ദയിലെ റെസ്‌റ്റോറൻ്റിൽ സൗദി കിരീടാവകാശി, അമ്പരന്ന് ആളുകൾ

സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ റെസ്റ്റോറന്റില്‍ സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെയാണ് കിരീടാവകാശി റെസ്റ്റോറന്റിലെത്തിയത്.

ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്‌റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉണ്ടായിരുന്നു.

റെസ്റ്റോറന്റിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അമ്പരന്നു. കിരീടാവകാശിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ ചുറ്റും കൂടി.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എല്ലാവര്‍ക്കുമൊപ്പം ഫോട്ടോകളും എടുത്താണ് മടങ്ങിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!