ജിസാനിൽ മഴവെള്ളപാച്ചിലിൽ വ്യാപക നാശനഷ്ടം; ഇടിമിന്നലേറ്റ് ഒരു കുട്ടി മരിച്ചു, വാഹനങ്ങളും പാലങ്ങളും വീടുകളും തകർന്നു – വീഡിയോ

സൌദി അറേബ്യയിലെ ജിസാനിൽ പെയ്ത് ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം.  ജിസാനിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത് വരുന്നത്.

മഴയോടൊപ്പം ശക്തമായ മിന്നലും കാറ്റുമുണ്ട്. ഇടിമിന്നലേറ്റ് 12 വയസ്സായ ഒരു കുട്ടി മരിച്ചു. പാറക്കെട്ടുകൾ റോഡിലേക്ക് വീണത് മൂലം പല ഭാഗങ്ങളിലു ഗതാഗത തടസ്സമുണ്ടായി. റോഡുകളിലൽ വെള്ളമുയർന്നതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിലകപ്പെട്ടു.

ഫിഫയിലുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. പാലങ്ങൾ ഒലിച്ച് പോയതായും റിപ്പോർട്ടുണ്ട്. സബിയ ഗവർണറേറ്റിലാണ് 12 വയസ്സായ കുട്ടി ഇടിമിന്നലേറ്റ് മരിച്ചത്. ഉച്ചക്ക് ശേഷം അവരുടെ വീടിനടുത്തുള്ള ആട്ടിൻ തൊഴുത്തിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിക്ക് മിന്നലേറ്റത്.

സബിയ ഗവർണറേറ്റിനെയും ഗൗസ് അൽ-ജാഫറ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡായ അൽ-അദയ പാലത്തിന് സമീപം വാഹനം ഒഴുക്കിൽപ്പെട്ടു.  ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!