മക്കയിൽ കനത്ത കാറ്റും മഴയും; റോഡിലേക്ക് മരം വീണു, ഗതാഗതം തടസ്സപ്പെട്ടു
മക്കയിൽ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. രാത്രി വൈകിയും മഴ തുടർന്നു. ശക്തിയായ കാറ്റും, ഇടിയോട് കൂടിയ മഴയുമുണ്ടായിരുന്നു. ഹറം പള്ളിയിലും മഴ ശക്തമായിരുന്നു. മഴ നനഞ്ഞ് കൊണ്ടാണ് ഉംറ തീർഥാടകർ ത്വവാഫ് കർമ്മം പൂർത്തിയാക്കിയത്.
കാറ്റിൽ അസീസിയാ ജുനൂബിയായിൽ ഖത്തരീ മസ്ജിദിനു സമീപം മരം റോഡിലേക്ക് വീണു ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു. ശിമാലിയ റോഡിൽ നിന്ന് ജുനൂബിയയിലേക്കുള്ള ബൈപ്പാസ് റോഡിലാണ് മരം വീണ് ഗതാഗത തടസ്സമുണ്ടായത്.
ഞായറാഴ്ച വരേ കനത്ത മഴ പ്രതീക്ഷിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, മക്ക, തബൂഖ്, മദീന പ്രവിശ്യകളിലാണ് വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക