മക്കയിലും മദീനയിലും കനത്ത കാറ്റും മഴയും; മദീനയിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, മക്കയിൽ മഴ നനഞ്ഞ് തീർഥാടകർ ഉംറ നിർവഹിച്ചു – വീഡിയോ

മക്കയിലും മദീനയിലും വെള്ളിയാഴ്ച ഉണ്ടായ ശക്തമായ മഴയും കാറ്റും മൂലം പല ഭാഗങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കി. മദീന മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇത് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. കൂടാതെ ചില ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി തുടരുന്ന മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ മേഖലയിലെ ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങൾ തുടർന്നുവരികയാണ്. തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തീവ്രശ്രമം നടത്തി വരികയാണ്. 

മദീനയിൽ പല റോഡുകളിലും വെള്ളം ഉയർന്നതോടെ വലിയ വാഹനങ്ങൾപോലും വെള്ളത്തിൽ കുടുങ്ങി. വെള്ളത്തിൽ കുടുംങ്ങിയ രണ്ട് ബസ്സുകളിലെ യാത്രക്കാരെ സിവിൽ  ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി.


 

 

 

 

——-

 

മക്കയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മഴയും മിന്നലും ശക്തിപ്രാപിച്ചത്. ഹറം പള്ളിയിൽ മഴ നനഞ്ഞ് കൊണ്ടാണ് തീർഥാടകർ ത്വവാഫ് കർമ്മങ്ങൾ പൂർത്തിയാക്കിയത്.

 

 

 

ഞായറാഴ്ച വരേ കനത്ത മഴ പ്രതീക്ഷിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, മക്ക, മദീന തബൂഖ് പ്രവിശ്യകളിലാണ് വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്ന് മുന്നറിയിപ്പുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!