വാഹനങ്ങളില്‍ കുട്ടികളെ മുൻ സീറ്റിലിരുത്തുന്നത് നിയമവിരുദ്ധം; വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. നിയമലംഘകര്‍ക്കെതിരെ കർശന നടപടിയെന്ന് പൊലീസ്
വാഹനങ്ങളില്‍ യാത്രചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു.
കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാനി അല്‍ ഹമീരി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക