‘ഉത്തമ കുടുംബം, ഉദാത്ത സമൂഹം’ കെ.എം.സി.സി മെഗാ ഫാമിലി മീറ്റ് സെപ്തംബർ 2ന് ജിദ്ദയിൽ

ജിദ്ദ: ‘ഉത്തമ കുടുംബം, ഉദാത്ത സമൂഹം’ എന്ന മഹത്തായ സന്ദേശവുമായി ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി മെഗാ ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ, ജിദ്ദ ഹരാസാത്തിലെ അൽ ഖിമ്മ ഓഡിറ്റോറിയത്തിലാണ് പരിപാടി.

കുട്ടികൾക്കും കുടുംബിനികൾക്കുമുൾപ്പെടെ കുടുംബസമേതം പങ്കെടുക്കാവുന്ന വ്യത്യസ്ഥവും ആസ്വാദ്യകരവുമായ കലാ മത്സരങ്ങൾ കോർത്തിണക്കി പ്രവാസി ജിദ്ദ കണ്ട ഏറ്റവും വലിയ കുടുംബ മേളയായിരിക്കും പരിപാടിയെന്ന് കെ.എം.സി.സി അറിയിച്ചു.

സദാചാര ധാർമ്മിക മൂല്യങ്ങളെ കാറ്റിൽ പറത്തി കുടുംബ സംസ്കാരത്തിൻ്റെ വേരറുത്ത്, ലോകത്തെ തന്നെ അരാജകത്വത്തിലേക്ക് നയിക്കാൻ മതരഹിതരുടെ കുത്സിത നീക്കങ്ങൾ അണിയറയിൽ നടക്കുന്ന സാഹചര്യത്തിലാണ്, ഉത്തമ കുടുംബം ഉദാത്ത സമൂഹം എന്ന മഹത്തായ സന്ദേശം ഈ സംഗമം മുന്നോട്ട് വെക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരിക്കും ഈ ഫാമിലി മീറ്റ് എന്ന് സംഘാടകർ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ കുടുംബങ്ങളും മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യുന്നതിനായി http://lnkiy.in/jeddahkmccfamilymeet2022 ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!