15 വർഷം മുമ്പ് വേർപ്പെടുത്തപ്പെട്ട ഒമാനിലെ സയാമീസ് ഇരട്ടകളായ സഫയും മർവയും വീണ്ടും സൗദിയിലെ ഡോക്ടറെ കാണാനെത്തി
സഫ, മർവ ഇരട്ട പെൺകുട്ടികളെ ഓർമ്മയില്ലേ. പ്രവാസികളിൽ പലരും ഇപ്പോഴും ഈ പേരുകൾ ഓർക്കുന്നുണ്ടാകും. 15 വർഷം മുമ്പ് ലോകം മുഴുവനും ഇവർക്കായി പ്രാർത്ഥിച്ച ദിനരാത്രങ്ങളുണ്ടായിരുന്നു.
2007 ലായിരുന്നു ഒമാനിൽ ജനിച്ച സയാമീസ് ഇരട്ടകളായ സഫയും മർവയും വേർപ്പിരിയൽ ശസ്ത്രക്രിയക്കായി, സൌദിയിലെ റിയാദിലെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെത്തിയത്. തലയോട്ടികളും, മസ്തിഷ്തകവും, സിരകളും പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു അവരെ ശസ്ത്രക്രിയക്കായി മാതാപിതാക്കൾ റിയാദിലെത്തിച്ചിരുന്നത്.
റിയാദിലെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് ഡോ. അബ്ദുല്ല അൽ-റബിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഇവരുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
15 വർഷത്തിന് ശേഷം ഇരട്ട സഹോദരിമാരായ സഫയും മർവയും മാതാപിതാക്കളോടൊപ്പം വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ കാണാൻ റിയാദിലെത്തി. സഫ, മർവ മുഹമ്മദ് ബിൻ നാസർ അൽ ജർദാനി എന്നിവരും, അവരുടെ മാതാപിതാക്കളും, ഡോ. അബ്ദുല്ല അൽ റബിയയുമായി റിയാദിലെ കേന്ദ്ര ആസ്ഥാനത്ത് വച്ച് കൂടിക്കാഴ്ച നടത്തി.
ഇന്നലെ (ബുധൻ) ഇരട്ടകളുമായുള്ള നടന്ന കൂടിക്കാഴ്ചയിൽ, ഡോ. അൽ-റബിയ, സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽ രാജ്യം വൈദഗ്ദ്ധ്യം നേടിയതായി സ്ഥിരീകരിച്ചു, അതിന്റെ വിപുലമായ മാനുഷികവും സാങ്കേതികവുമായ കഴിവുകൾ കാരണം, ചികിത്സ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, അത് രാജ്യത്തിനകത്ത് നിന്നാണെങ്കിലും, പുറത്ത് നിന്നാണെങ്കിലും ലക്ഷ്യം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ രണ്ട് പെൺമക്കളുടെ വേർപിരിയലും ചികിത്സയും നടത്താൻ ആവശ്യമായ ശ്രമങ്ങൾ നടത്തിയതിന് ഒമാനി ഇരട്ടകളുടെ മാതാപിതാക്കൾ സൌദി സർക്കാരിനോടും ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക