ഉപയോഗിച്ച സാധനങ്ങൾ വിൽപ്പന നടത്തുന്ന വെബ് സൈറ്റുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടത്തി വന്നിരുന്ന സംഘം സൌദിയിൽ പിടിയിലായതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സംഭവത്തിൽ മുപ്പത് വയസ്സ് പ്രായമുള്ള രണ്ട് സൌദി പൌരന്മാരനെ അറസ്റ്റ് ചെയ്തു. വെബ്സൈറ്റുകൾ വഴി, ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പന നടത്തുന്നതായി വ്യാജ പരസ്യം നൽകിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

മണി പ്രോസിക്യൂഷനിലെ ഫിനാൻഷ്യൽ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് സംഘത്തെ പിടികൂടിയത്. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നും സംഘം തട്ടിയെടുത്ത 6.7 ദശലക്ഷം റിയാലിലധികം തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ജനങ്ങളുടെ അറിവില്ലായ്മയും വാഹനങ്ങളുടെ ആവശ്യകതയും മുതലെടുത്ത് ഒരേ രീതിയിൽ പ്രതികൾ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി അന്വേഷൻ സംഘം ചൂണ്ടിക്കാട്ടി. പ്രതികളെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാമെന്നും അന്വേഷൻ സംഘം അറിയിച്ചു.

വാഹനങ്ങൾ പോലുള്ള ഉപയോഗിച്ച സാധനങ്ങൾ വാങ്ങേണ്ടിവരുമ്പോൾ, പ്രത്യേകിച്ച് ഇലക്ട്രോണിക് വെബ്‌സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വാങ്ങുമ്പോൾ, ജനങ്ങൾ ചതിക്കപ്പെടാതിരിക്കാനും, ക്രിമിനൽ പെരുമാറ്റങ്ങളുടെ ഇരകളാകാതിരിക്കാനും, പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക