അവിഹിതബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ച വെള്ളം ഒഴിച്ചു
പലതവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാതിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച വെള്ളമൊഴിച്ചു. തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയിലാണ് സംഭവം. റാണിപ്പേട്ട് ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജ് എന്ന മുപ്പത്തിരണ്ടുകാരനെയാണ് 29 കാരിയായ ഭാര്യ പ്രിയ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ തങ്കരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് തങ്കരാജ്.
ഏഴ് വർഷം മുമ്പാണ് തങ്കരാജും പ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് പെൺമക്കളുമുമുണ്ട്. തങ്കരാജ് ഒരു സെൽഫോൺ പാർട്‌സ് നിർമാണ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. ജോലിസ്ഥലത്ത് വച്ച് ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാൾക്ക് മുന്നറിയിപ്പു നൽകി. കഴിഞ്ഞ ചൊവ്വാഴ്ച ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിട്ടു. അന്ന് വൈകീട്ട് ഭർത്താവ് ഉറങ്ങിയശേഷം ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വേദനകൊണ്ടു പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇയാളെ വാലാജാപേട്ട സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം യുവാവിനെ വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റതായാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിൽ പ്രിയക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 294 (അശ്ലീലവും പൊതുസ്ഥലത്ത് അസഭ്യം പറയുന്നതുമായ വാക്കുകൾ), 324 (സ്വമേധയാ മുറിവേൽപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 506 (ii) എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാവേരിപാക്കം പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക