ജോലിക്ക് പോകാനായി വാഹനത്തിൽ കയറിയിരുന്ന പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്‌മാന്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 52 വയസ്സായിരുന്നു. ശറഫിയ്യയിലെ ശറഫിയ്യാസ്‌റ്റേര്‍ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പച്ചക്കറി വില്‍പനയാണ് ജോലി.
ഇന്ന് (ബുധന്‍) രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പെട്ടെന്നുണ്ടായ വെപ്രാളത്തിൽ ഗിയറിലായിരുന്ന വാഹനം മതിലിനിടിക്കുകയും ചെയ്തു. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. സന്ദർശക വിസയിലെത്തിയ ഭാര്യയും മകനും ജിദ്ദയിലുണ്ട്. മകള്‍ നാട്ടിലാണ്.
വെട്ടത്തൂർ പഞ്ചായത്ത്, മണ്ണാർമല കിഴക്കേമുക്കിലെ കൈപ്പള്ളി മുഹമ്മദ് എന്ന തോട്ടത്തിൽ കാക്കുവാണ് പിതാവ്
ഭാര്യ: സമീറ, മകന്‍: ഷെഫിന്‍
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക