സൗദിയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ സൌദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

അസീർ, അൽ ബഹ, നജ്‌റാൻ, ജസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് മേഖലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയും ശക്തിയേറിയ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. 

റിയാദ്, ഖാസിം, ഷർഖിയ മേഖലകളിലെ ചില ഭാഗങ്ങൾ മൊത്തത്തിൽ മിതമായ മഴ ബാധിക്കുമെന്നും അത് കനത്ത മഴയിലെത്തിയേക്കുമെന്നും സിവിൽ ഡിഫനസ് അറിയിച്ചു.

ഇത്തരം അന്തരീക്ഷത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത പുലർത്തണെമെന്നും അണക്കെട്ടുകളിൽ നിന്നും തോടുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കാനും ജനങ്ങൾ ശ്രദ്ധിക്കണണം. വിവിധ മാധ്യമങ്ങളിലൂടെയും ആശയവിനിമയ സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!