സൗദിയിൽ ഹൗസ് ഡ്രൈവർ തസ്തികകളിലുൾപ്പെടെയുള്ള ഗാർഹിക വിസകളിലുള്ളവർക്ക് ഇൻഷൂർറൻസ് ഉടൻ. നേട്ടങ്ങൾ അറിയാം

ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്നതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സഅദ് അൽ ഹമ്മദ് സ്ഥിരീകരിച്ചു. ഇൻഷുറൻസ് കമ്പനികളെ “മുസാനിദ്” പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ മന്ത്രാലയം അറിയിപ്പ് നൽകിയിരുന്നു.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ആരംഭിക്കുന്ന തിയതി മുതൽ ആദ്യത്തെ രണ്ട് വർഷം തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ധേശിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ ഇൻഷൂറൻസ് നിർബന്ധമില്ല. എന്നാൽ തൊഴിലുടമക്ക് ആവശ്യമെങ്കിൽ തൊഴിലാളിയുമായുള്ള തൊഴിൽ കരാർ പുതുക്കുന്ന ഘട്ടത്തിൽ ഇൻഷൂറൻസ് എടുക്കുവാനും അനുവാദമുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് വർഷം ഇത് നിർബന്ധമായിരിക്കും.

പുതിയ ഇൻഷൂറൻസ് പദ്ധതി തൊഴിലുടമയ്ക്കും തൊഴിലാളിക്കും നിരവധി ആനുകൂല്യങ്ങൾ നേടാൻ സഹായകരമാകും. തൊഴിലാളിയുടെ മരണം, ജോലി ചെയ്യാനുള്ള വൈകല്യം, തൊഴിലാളികൾക്ക് ഉണ്ടാകുന്ന വിട്ടുമാറാത്തതും ഗുരുതരവുമായ രോഗങ്ങൾ, തൊഴിലാളി ഒളിച്ചോടുകയോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ ഒരു പകരം ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക ചെലവുകൾക്ക് ഇൻഷൂറൻസ് വഴി തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

അപകടത്തിലൂടെ തൊഴിലാളിക്ക് ഭാഗികമായോ പൂർണ്ണമായോ വൈകല്യം സംഭവിച്ചാൽ തൊഴിലാളിക്കും നഷ്ടപരിഹാരം ലഭിക്കും. സഊദി തൊഴിൽ വിപണിയുടെ ആകർഷണീയത വർധിപ്പിക്കുക, രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾ സുഗമമാക്കുക, കരാർ ബന്ധം മെച്ചപ്പെടുത്തുക തുടങ്ങി ഒട്ടേറെ നേട്ടങ്ങളും ഈ തീരുമാനത്തിലൂടെ കൈവരിക്കാനാകുമെന്നും സഅദ് അൽ ഹമ്മദ് പറഞ്ഞു.

ആഭ്യന്തര തൊഴിൽ റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകൾ കുറക്കുന്നതിനും, ഓഹരി ഉടമകളുടെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, ചിലവ് കുറക്കുന്നതിനും, തൊഴിലാളിയുടെയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൗദി വിസിറ്റ് വിസ പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാം. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്ന് BUS പുറപ്പെടുന്നു.

Call for your seats:

0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544

STAR Tours JEDDAH

Share
error: Content is protected !!