കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ വിദേശിക്ക് കടുത്ത ശിക്ഷ നടപ്പിലാക്കാൻ നിർദ്ദേശം

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. കേസിൽ ഈജിപ്ഷ്യൻ സ്വദേശിക്കെതിരെ റിയാദിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ റിയാദിലെ ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉത്തരവിട്ടു. 

ക്രിമിനൽ കോടി വധി അന്തിമ പദവി നേടിയെന്ന് മേഖല എമിറേറ്റ് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈജിപ്ഷ്യൻ സ്വദേശി കുറ്റക്കാരനാണെന്നും ഒരു വർഷത്തെ സസ്‌പെൻഷനോടെ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്തു.    

8,37,000 റിയാലിലധികം വരുന്ന തുക പ്രതിയിൽ നിന്ന് കണ്ടുകെട്ടിയതായും, പ്രതിയുടെ സ്വന്തം ചെലവിൽ വിധി പ്രസിദ്ധീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദ്ദേശിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!