കൊടും ക്രൂരത; അച്ഛനെ പോലീസ് സ്‌റ്റേഷനിൽ നിന്നിറക്കാൻ അമ്മപോയ തക്കത്തിൽ, പ്ലസ്ടു വിദ്യാർത്ഥിനിടെ അച്ഛൻ്റെ കൂട്ടുകാർ കൂട്ട ബലാത്സംഗത്തിനിരയാക്കി

തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ അച്ഛൻ്റെ കൂട്ടുകാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കേസിൽ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പിതാവിന്റെ സുഹൃത്തുക്കളോട് പെൺകുട്ടി ഒറ്റക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ വീട്ടിലെത്തി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്നാണ്‌ വിവരം.

തൃശ്ശൂർ പുന്നയൂർക്കുളത്താണ് സംഭവം നടന്നത്. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. പെൺകുട്ടി അമ്മയോട് അന്ന് തന്നെ സംഭവം പറഞ്ഞിരുന്നെങ്കിലും ഇവർ പോലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല.
തുടർന്ന് സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി അധ്യാപകരോട് പറഞ്ഞത്. അധ്യാപകർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവർ മുഖേന കുട്ടിയുടെ പരാതി പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസിൽ പ്രതി ചേർക്കുന്നത്. ഇതിൽ ഒരാളെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
വടക്കേക്കാട് പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക്‌ നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുന്ന ദിവസം ഇയാൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.

നാല് ദിവസം മുമ്പായിരുന്നു പോലീസിൽ പരാതി ലഭിക്കുന്നത്. 13ാം തീയതിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നത്‌.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!