മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു – വീഡിയോ

മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ഇടി മിന്നലിൽ ഒരു കൂട്ടം മരങ്ങൾക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. ശക്തമായ പ്രവർത്തനങ്ങളിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചത്.

മദീന മേഖലയിലെ കിംഗ് ഫഹദ് പാർക്കിലുണ്ടായ തീപിടുത്തത്തിൻ്റെ വീഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിലെ പല പ്രദേശങ്ങളിലും ഇടിമിന്നൽ ശക്തമായിരുന്നു.

കിംഗ് ഫഹദ് പാർക്കിലെ മരങ്ങളിൽ നിന്ന് തീജ്വാലകൾ ഉയരുന്നതായി വീഡിയോയിൽ കാണാം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഇടത്തരം മുതൽ ശക്തമായ തോതിൽ വരെ ഇടിമിന്നലുണ്ടാകാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥ റിപ്പോർട്ടിൽ അറിയിച്ചു.

ജസാൻ, അസിർ, അൽ ബഹ എന്നീ പ്രദേശങ്ങളിൽ സജീവമായ കാറ്റും ആലിപ്പഴ വർഷത്തോടെയുള്ള മഴയും ഉണ്ടാകും. ഇത് മൂലം താഴ്‌വരകളിലും പാറകളിലും കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മക്കയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടെയുള്ള മഴയുമുണ്ടാകും. ഇത് മദീന, തബൂക്ക് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!