കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിന് പുറത്ത് പ്രതിഷേധം; യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു
കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫീസ് ഷട്ടറിൽ പ്രതിഷേധ പോസ്റ്ററും പതിച്ചു.
കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലെ പരാമർശങ്ങളാണ് വിവാദമായത്. പോസ്റ്റിലെ പാക് അധീന കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും തിരുവനന്തപുരത്തും ജലീലിനെതിരെ പരാതികളുണ്ട്.
ജലീലിന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നതോടെ സിപിഎം നേതൃത്വവും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ഇതിന് പിന്നാലെ നാടിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി പിൻവലിക്കുകയാണെന്ന് ജലീൽ അറിയിച്ചിരുന്നു. തന്റെ പോസ്റ്റിലെ ചില പരാമർശങ്ങൾ തെറ്റിദ്ധിക്കപ്പെട്ടെന്നും താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എടപ്പാൾ ഓഫിസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കൂടുൽ വാർത്തകൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്. വായനക്കാർ പേജ് റീ ഫ്രഷ് ചെയ്ത് ഉപയോഗിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക