20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി – ചിത്രങ്ങൾ

കോഴിക്കോട്: 20 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം.

കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയിൽ 5,000 ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തി. ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ കാലത്തെയും ഭരണാധികാരികളും ജനങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ ഭാഷകളിൽ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാർഥികൾ ആലപിച്ചു. എപി മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വിപിഎം ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്‌റത്ത്, വിവിധ വകുപ്പുമേധാവികൾ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ 26 സംസ്ഥാനങ്ങളിലുള്ള വിവിധ മർകസ് ക്യാമ്പസുകളിലും ഇതേസമയം ആഘോഷപരിപാടികൾ നടന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

സൗദി വിസിറ്റ് വിസ പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാം. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്ന് BUS
Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544

STAR Tours JEDDAH

Share
error: Content is protected !!