പെൺസുഹൃത്തിനോട് വിമാനയാത്രക്കാരൻ നടത്തിയ ചാറ്റ് മറ്റൊരു യുവതി കണ്ടു. യുവതിയുടെ പരാതിയിൽ വിമാനം ആറ് മണിക്കൂർ വൈകി
യാത്രക്കാരൻ്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് മംഗളൂരു – മുംബൈ വിമാനം ആറു മണിക്കൂർ വൈകി. സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം കാണാനിടയായ ഒരു യുവതിയാണ് പരാതി ഉന്നയിച്ചത്. ഇതാണ് വിമാനം വൈകാൻ ഇടയാക്കിയത്. ഞായറാഴ്ച രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ.
യാത്രക്കാരെയെല്ലാം കയറ്റിയ ശേഷം വിമാനം പുറപ്പെടാനായി തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്നാണ് വിമാനത്തിലെ ഒരു യാത്രക്കാരൻ്റെ മൊബൈലിൽ സുരക്ഷയെ ബാധിക്കുംവിധമുള്ള ഒരു സന്ദേശം വന്നത്. തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ഒരു യുവതി ഇത് കാണാനിടയായി. അവർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചു. കാബിൻ ക്രൂ ഇക്കാര്യം എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് ടേക്ക് ഓഫിനായി നീങ്ങി തുടങ്ങിയിരുന്ന വിമാനം ബേയിലേക്കു തിരികെക്കൊണ്ടു നിറുത്തി.
ഉടൻ തന്നെ എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജുകൾ വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട് പറക്കാൻ അനുമതി ലഭിച്ചത്.
അട്ടിമറി സന്ദേശം വന്നു എന്ന് പറയപ്പെടുന്ന യാത്രക്കാരൻ, തൻ്റെ പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഈ പെൺസുഹൃത്ത് ബെംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്നു. സുരക്ഷയെക്കുറിച്ച് ഈ രണ്ട് സുഹൃത്തുക്കളും തമ്മിൽ നടത്തിയ സൗഹൃദ ചാറ്റിങ് ആയിരുന്നു തൊട്ടടുത്തിരുന്ന യുവതി കണ്ട് തെറ്റിധരിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി.
എന്നാൽ ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാനായില്ല. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചു. പിന്നീടാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി വിസിറ്റ് വിസ പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാം. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..
എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്ന് BUS
Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544
STAR Tours JEDDAH