സൗദിയിൽ നിന്നും എക്‌സിറ്റ്, റീ-എൻട്രി വിസയിൽ നാട്ടിലേക്ക് പോയ തൊഴിലാളി തിരിച്ചെത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും ? മന്ത്രാലയത്തിൻ്റെ പുതിയ വിശദീകരണം കാണുക
എക്‌സിറ്റ്, റീ-എൻട്രി വിസയിൽ അവധിക്ക് നാട്ടിലേക്ക് പോയ വിദേശി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൌദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ, അത്തരം തൊഴിലാളികളുടെ സ്റ്റാറ്റസ് എപ്രകാരമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്താത്ത തൊഴിലാളികളെ “എക്സിറ്റിന് ശേഷം തിരിച്ചെത്തിയില്ല” (خرج ولم يعد) എന്ന് സ്വമേധയാ രേഖപ്പെടുത്തപ്പെടും.
എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി അവസാനിച്ച് രണ്ട് മാസത്തിന് ശേഷം ഇവരുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നു” (مُتغيب عن العمل) എന്നാക്കി പരിഷ്ക്കരിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
തിരിച്ചെത്താത്ത തൊഴിലാളികളെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങൾ എപ്രകാരമാണെന്ന അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
ഇപ്രകാരം എക്സിറ്റ്-റീ എൻട്രിയിൽ നാട്ടിലേക്ക് പോയ ശേഷം തിരിച്ചെത്താത്ത തൊഴിലാളികൾക്ക് വീണ്ടും രാജ്യത്തേക്ക് മറ്റൊരു വിസയിൽ വരുന്നതിന് തൊഴിൽ നിയമം അനുശാസിക്കുന്നത് പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി വിസിറ്റ് വിസ പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാം. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..
എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്ന് BUS
Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544
STAR Tours JEDDAH