സൗദി ഭരണാധികാരികൾ ഇന്ത്യൻ പ്രസിഡണ്ടിനെ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും, കിരീടവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമുവിന്‌ അഭിനന്ദന സന്ദേശമയച്ചു.  രാഷ്ട്രപതിക്ക് നല്ല ആരോഗ്യവും സന്തോഷവും നേർന്നതിനൊപ്പം, ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും സുസ്ഥിരമായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും ഇരുവരും ആശംസിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!