യുഎഇയിൽ ശക്തമായ മഴയും പൊടിക്കാറ്റും. വിമാന സർവീസുകൾ താളംതെറ്റി. വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ
യു.എ.ഇയിൽ ഞായറാഴ്ച ഉച്ചയോടെ കാലാവസ്ഥ കൂടുതൽ മോശമായി. പല സ്ഥലങ്ങളിലും അതി ശക്തമായ മഴപെയ്തു. രാവിലെ മുതൽ കാഴ്ചക്ക് തടസ്സം നേരിടുംവിധമുള്ള പൊടിക്കാറ്റും പ്രകടമായിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. രാവില തന്നെ ചില പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
പൊടി നിറഞ്ഞ കാലാവസ്ഥ ദൃശ്യപരതയെ ബാധിച്ചതിനാൽ ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു. DXB യിൽ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട് ഓപ്പറേറ്റർമാർ അറിയിച്ചു.
യുഎഇയിൽ വ്യാപകമായിരിക്കുന്ന ശക്തമായ പൊടിക്കാറ്റ് മൂലം അബുദാബി, ദുബായ് സ്കൈലൈനുകൾ ഞായറാഴ്ച മുഴുവൻ ചാരനിറത്തിലുള്ള മൂടൽ രൂപപ്പെട്ടു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യിൽ നിന്നുള്ള അറിയിപ്പനുസലിച്ച് അബുദാബി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞു.
“തടസ്സത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമായി ദുബായ് എയർപോർട്ട്സ് എയർലൈനുകളുമായും മറ്റു സേവന പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ച് വരികയാണ്. അസൌകര്യങ്ങൾ നേരിട്ട ഉപഭോക്താക്കളോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” എന്ന് എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു.
കാലാവസ്ഥാ സാഹചര്യങ്ങൾ “ഞങ്ങളുടെ ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ” ചില കാലതാമസം വരുത്തിയതായി ഫ്ലൈദുബായിയും അറിയിച്ചു.
“ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പ്രതികൂല കാലാവസ്ഥമൂലം യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” എന്ന് ഫ്ലൈദുബായ് വക്താവ് പറഞ്ഞു.
ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞതിനാൽ ബുർജ് ഖലീഫ, ഐൻ ദുബായ് തുടങ്ങിയ പ്രധാന ലാൻഡ്‌മാർക്കുകൾ പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണ്. അതേസമയം, അഞ്ച് എമിറേറ്റുകളിൽ കനത്ത മഴ പെയ്തു.
അടുത്ത നാല് ദിവസങ്ങളിൽ പൊടിപടലങ്ങളും മഴയും ഉണ്ടാകുമെന്ന് ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിൻ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, യുഎഇയിലെ അഞ്ച് എമിറേറ്റുകളിൽ കനത്ത മഴ പെയ്തു. അബുദാബി അൽ ഐൻ; ഷാർജയുടെ വാദി അൽ ഹെലോ; ഫുജൈറയുടെ എസ്ഫായിയും മസാഫിയും; കൂടാതെ റാസൽഖൈമയുടെ ഷൗക്ക, വാദി അൽ ഉജൈലി, അൽ ലയാത്ത്, ദുബായിലെ ഹത്ത എന്നിവിടങ്ങളിലും മഴ റിപ്പോർട്ട് ചെയ്തു.
ദേശീയ കാലാവസ്ഥ വിഭാഗം പുറത്തുവിട്ട വീഡിയോകളിൽ വാദി അൽ ഹെലോയിലും മസാഫിയിലും കനത്ത വെള്ളത്തിന്റെ ഒഴുക്ക് കാണിച്ചു. കനത്ത മഴമൂലം വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും, താഴ് വരകളിലും, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറി നിൽക്കാനും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് അഭ്യർത്ഥിച്ചു.
ഫുജൈറ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കിഴക്കൻ മേഖലയിലെ ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാരും സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ ഇന്ന് പെയ്ത മഴയെ തുടർന്നുള്ള വീഡിയോകൾ കാണാം
#أمطار مسافي #رأس_الخيمة حالياً #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #سعيد_القايدي #عواصف_الشمال pic.twitter.com/lwfofOqNXq
— المركز الوطني للأرصاد (@NCMS_media) August 14, 2022
#أمطار طريق #الشارقة وادي الحلو حالياً #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية pic.twitter.com/Nzl48CJJRe
— المركز الوطني للأرصاد (@NCMS_media) August 14, 2022
الامارات : الان هطول أمطار الخير على مسافي وشوكة في المنطقة الشرقية (أمطار الصيف المحلية) #مركز_العاصفة
14_8_2022 pic.twitter.com/7lBe3NmIHx— مركز العاصفة (@Storm_centre) August 14, 2022
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക