സൗദിയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ട് വിദേശി യുവാക്കൾ മുങ്ങി മരിച്ചു – വീഡിയോ

സൌദി അറേബ്യയിലെ ജിസാനിൽ രണ്ട് പേർ മുങ്ങി മരിച്ചു.  18 ഉം 25 ഉം വയസ്സുള്ള രണ്ട് യെമൻ പൗരന്മാരാണ് മരിച്ചത്.

സിവിൽ ഡിഫൻസ് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ കടുത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു.

വെള്ളക്കെട്ടിൽ നിന്താനായി ഇറങ്ങിയ ആളാണ് ആദ്യം മുങ്ങിയത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായി രണ്ടാമൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരും ചതുപ്പിൽ മുങ്ങിതാഴുകയായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് മുങ്ങിമരിച്ച ഇരുവരുടെയും ബന്ധുക്കൾ വിശദീകരിച്ചു.

ജിസാൻ ഗവർണറേറ്റുകളിലും പർവതനിരകളിലും ഇപ്പോഴും മഴയ്ക്ക് സാക്ഷ്യം വഹിക്കുന്ന മേഖലയിൽ വെള്ളപ്പൊക്കം തുടരുന്നുണ്ട്. മഴയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് സിവിൽ ഡിഫൻസ് തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!