കുഞ്ഞിന് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ – വീഡിയോ

ബെംഗളൂരു: മൂര്‍ഖന്‍ പാമ്പിന്റെ മുന്നില്‍ നിന്ന് കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ. കര്‍ണാടകയിലാണ് സംഭവം.

വീടിന്റെ പടിക്കെട്ടിന് ചുവട്ടിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു പാമ്പ്. ഇതറിയാതെ കുട്ടി പുറത്തേക്കിറങ്ങുന്നു. പാമ്പിനെ കാണാതെ കുട്ടി കാൽ എടുത്തു വെക്കുന്നു. തലനാരിഴക്ക് ചവിട്ടേൽക്കാതെ പാമ്പ് പിറകിലേക്ക് വലിയുന്നു. ഉടൻ  പാമ്പ് കുട്ടിയെ കടിക്കാനായി പത്തിവിടര്‍ത്തിയതിനിടയിലാണ് സംഭവം കണ്ണില്‍പ്പെട്ട അമ്മ മകനേയും എടുത്ത് ഓടുന്നത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലക്ഷണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. കുട്ടിയുടെആയുസ്സിന്റെ ബലം എന്നാണ് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
Share
error: Content is protected !!