അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഉംറ ചെയ്യുന്ന മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിൽ പ്രവേശിക്കാം
മക്കയിൽ ഉംറക്കെത്തുന്നവർക്ക് തങ്ങളുടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ഉംറ നിർവ്വഹിക്കുന്ന സമയത്ത് കൂടെ കൊണ്ടുപോകാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉംറ ചെയ്യുന്ന മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിലേക്ക് പ്രവേശിക്കുവാൻ അനുവാദം നൽകിയിരുന്നില്ല. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹറം പള്ളിയിൽ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സൌദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉംറക്കെത്തുന്ന നിരവധി പേർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ മാറ്റം.
എന്നാൽ 5 വസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഉംറ ചെയ്യുവാൻ ഇഅ്തമർനാ ആപ്പാ വഴി പ്രത്യേകം പെർമിറ്റെടുക്കേണ്ടതാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
സൌദിക്കകത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്കെത്തുന്ന തീർഥാടകരെ രാജ്യം സ്വീകരിച്ച് തുടങ്ങിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക