സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനവും ആനൂകൂല്യങ്ങളും വർധിപ്പിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും ? മന്ത്രലായം വിശദീകരിക്കുന്നു
സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനവും അലവൻസുകളും വർധിപ്പിക്കാത്തതിനെ കുറിച്ചും, ഇക്കാര്യത്തിൽ സ്ഥാപനങ്ങൾ നിലപാട് സ്വകരിക്കേണ്ടത് എന്ത് മാനദണ്ഡമാക്കിയാണ് എന്നതിനെ കുറിച്ചും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ അടിസ്ഥാനമാക്കിയോ, അല്ലെങ്കിൽ തൊഴിൽ സ്ഥാപനത്തിൻ്റെ ആന്തരിക ചട്ടങ്ങൾക്കനുസരിച്ചോ ആണ് വേതനവും അലവൻസുകളും നിശ്ചയിക്കുന്നതും വർധിപ്പിക്കുന്നതുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാറിന് വിരുദ്ധമായാണ് തൊഴിലുടമ നിലപാട് സ്വീകരിക്കുന്നതെങ്കിൽ തൊഴിലാളിക്ക് നിയമ നടപടി സ്വീകരിക്കാൻ അവകാശമുണ്ട്.
തൊഴിലുടമ വേതനം വർധിപ്പിക്കാത്തതിനെ കുറിച്ചുള്ള പരാതികളോട് പ്രതികരിച്ചുകൊണ്ടാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കൂടാതെ പൊതുമേഖലാ ജീവനക്കാർക്ക് വാണിജ്യ രജിസ്ട്രേഷൻ നേടാനോ, ബിസിനസ്സ് നടത്താനോ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനോ അനുവാദമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക