സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു.

സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു.

ജിദ്ദയിലെ അൽ സാമറിലാണ് സംഭവം. സൌദയിലെ സുരക്ഷാ വിഭാഗം പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ്  പൊട്ടിത്തെറിച്ചത്. അസീർ മേഖലയിലെ സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് കമാൻഡ് മസ്ജിദിലെ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിരുന്ന 9 പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്നു ഇയാൾ. അബ്ദുല്ല ബിൻ സൈദ് അബ്ദുൽ റഹ്മാൻ അൽ ബക്കരി അൽ ഷെഹരി എന്ന സൌദി പൌരനാണ് സ്വയം ചാവേറായി പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ഏഴ് വർഷമായി സുരക്ഷാ വിഭാഗം അന്വോഷിച്ച് വരികയായിരുന്ന തീവ്രവാദി പട്ടികയിലുള്ള ആളാണ് ഇദ്ദേഹം. ഇതിനിടെ ഇയാളുടെ കേന്ദ്രം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പിടികൂടാനുള്ള നീക്കമാരംഭിച്ചു. താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഇദ്ദേഹം ബെൽറ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സൌദി സ്റ്റേറ്റ് സുരക്ഷാ വിഭാഗം പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടാതെ ഒരു പാക്കിസ്ഥാൻ പൌരനും മൂന്ന് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

തീവ്രവാദികളെ അടിച്ചമർത്താനും എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ഈ ഓപ്പറേഷൻ സ്ഥിരീകരിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു.

 

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു.

Comments are closed.

error: Content is protected !!