പ്രവാചക നിന്ദ കേസ്: നുപൂർ ശർമക്ക് താൽക്കാലിക ആശ്വാസം, മുഴുവൻ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്‌

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള പരാമർശങ്ങളുടെ പേരിൽ ബിജെപി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ ഇന്ത്യുടെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത 10 കേസുകളും ഡൽഹിയിലേക്ക് മാറ്റാനും ഡൽഹി പോലീസ് കേസ് അന്വേഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധി നൂപൂർ ശർമ്മക്ക് ഏറെ ആശ്വാസമാകും.

പ്രവാചക നിന്ദയുടെ പേരിൽ നൂപൂർ ശർമയ്‌ക്കെതിരെ കൂടുതൽ എഫ്‌ഐആറുകൾ ഫയൽ ചെയ്താൽ അവ സ്വമേധയാ ഡൽഹി പോലീസിന് കൈമാറുമെന്നും കോടതി കൂട്ടിച്ചേർത്തു. കൂടാതെ ജൂലൈ 19 ന് നൂപുർ ശർമയ്ക്ക് നൽകിയ അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം തുടരുമെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രവാചക നിന്ദ നടത്തുകവഴി അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിവാദ പരാമർശത്തിൻ്റെ പേരിൽ നൂപൂർ ശർമ്മയെ ബി.ജെ.പി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

പല സംസ്ഥാനങ്ങളിലായി തനിക്കെതിരെയുള്ള ഒന്നിലധികം എഫ്‌ഐആറുകൾ ഒന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപൂർ ശർമ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.

കേസിൽ ഇന്ന് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്നലെ വൈകുന്നേരം വരെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ പുതുക്കിയ പട്ടികയിലാണ് കേസ് ലിസ്റ്റ് ചെയ്തത്.

ഒരു വാർത്താ ചാനലിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന് ശർമ്മയെ സുപ്രീം കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

വിവാദ പരാമർശത്തിൻ്റെ പേരിൽ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിൽ നിന്നും വൻ പ്രതിഷേധങ്ങളും ക്ഷണിച്ചു വരുത്തി.

എന്നാൽ ബിജെപി വിവാദത്തിൽ നിന്ന് അകന്നുനിൽക്കുകയും നൂപൂർ ശർമ്മയെ പാർട്ടിയിലെ വക്താവ് സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!