സൗദി അതിർത്തികളിൽ വൻ മയക്കുമരുന്ന് വേട്ട; വിദേശികളും സ്വദേശികളുമുൾപ്പെടെ 70 പേർ പിടിയിലായി – വീഡിയോ

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന പരാജയപ്പെടുത്തി. 70 ടൺ ഖാത്തും, 1.6 ടണ്ണിലധികം ഹാഷിഷുമാണ് സേന പിടികൂടിയത്. ഇത് കടത്താൻ ശ്രമിച്ചതിന് 70 പേരെ പിടികൂടുകയും ചെയ്തു.

നജ്‌റാൻ, ജിസാൻ, അസീർ മേഖലകളിലെ കരാതിർത്തി വഴിയും, നുഴഞ്ഞ് കയറിയും സൗദിയിലേക്ക് കടത്താൻ ശ്രിക്കുന്നതിനിടെയാണ് ഇവ പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന ഔദ്യോഗിക വക്താവ് കേണൽ മിസ്ഫിർ അൽ ഖരീനി പറഞ്ഞു.

പിടിയിലായ 70 പേരിൽ 33 പേർ സൗദി പൗരന്മാരാണ്. 17 പേർ യെമനികളും, 20 പേർ എത്യോപ്പ്യക്കാരുമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്ത് പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും, പിടിച്ചെടുത്ത കള്ളകടത്ത് വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും സുരക്ഷ് സേന വക്താവ് അറിയിച്ചു

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!