കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്ലസ്ടു വിദ്യാർഥിനിയെ പ്രോത്സാഹിപ്പിച്ച വ്ളോഗർ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്സൈസിനോട് പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറയുന്നുണ്ട്.
വീട്ടിൽനിന്നു ലഹരി പദാർഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോൾ ഉൾവസ്ത്രത്തിൽനിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. വിൽപനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന ഈ വ്ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ഇയാൾ വലയിലായത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊകയടിക്കുകയാണ് എന്നുപറഞ്ഞാണ് വ്‌ളോഗര്‍ പെണ്കുട്ടിയോട് സംസാരിച്ചുതുടങ്ങുന്നത്. എന്താ ചെയ്യുന്നതെന്ന് ഇയാള്‍ ചോദിക്കുമ്പോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.
തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ:-
വ്‌ളോഗര്‍: പൊകയടി ഉണ്ടോ നീ,
പെണ്‍കുട്ടി: ഓ ഉണ്ട്.
വ്‌ളോഗര്‍: എന്റെ ദൈവമേ… പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ
പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും…
വ്‌ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ… അമ്മ വഴക്കുപറയോ
പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്,
വ്‌ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. സിഗരറ്റ് വലിക്കരുത് ട്ടാ…
പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി
വ്‌ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍, നാട്ടില്‍ വരുമ്പോ ഒരുമിച്ചിരുന്ന് അടിക്കാം, ഞാന്‍ 24 മണിക്കൂറും അടിയാണ്.
പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ
വ്‌ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ
പെണ്‍കുട്ടി: മൂന്നുമാസമായി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിട്ട്, ഇന്നലെയാ വന്നത്, കണ്ണൂരായിരുന്നു, വീട്ടില്‍ കയറ്റുന്നില്ല
വ്‌ളോഗര്‍: അവിടെ എന്താ പരിപാടി..
പെണ്‍കുട്ടി: വേറെ എന്ത് പരിപാടി. ഇതുതന്നെ പരിപാടി. ചങ്ങായിമാരൊപ്പം പോയത്
വ്‌ളോഗര്‍: ഓ പാക്ക് ഇറക്കി വില്‍ക്കണ പരിപാടി, സെയില്
പെണ്‍കുട്ടി: ഓ അതൊന്നും ഇല്ലടേ…
വ്‌ളോഗര്‍: ആ പരിപാടി ഒന്നും വേണ്ടട്ടാ, ആ പരിപാടി ഉണ്ടെങ്കില്‍ നമ്മള്‍ അകത്താവും
പെണ്‍കുട്ടി: നമ്മള്‍ ജയിലിലായിരുന്നു. ഈ പരിപാടി തന്നെ. എനിക്കൊന്നും അറിയില്ലായിരുന്നു. ചങ്ങായിന്റെ ഒപ്പം പോയതാ. കുടുങ്ങിയത് ഞാനായി.
വ്‌ളോഗര്‍: എത്രദിവസം ജയിലില്‍ കിടന്ന്
പെണ്‍കുട്ടി: പപ്പ ഇറക്കി, പപ്പ ആര്‍മിയാ, വേഗം ഇറക്കി. പക്ഷേ, ഇപ്പോ വീട്ടില്‍ ആരും മിണ്ടണില്ല, അതാണ് സീന്‍, പോയി പണി നോക്കട്ടെ അവര്‍..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക