നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ, കാൽവഴുതി അമ്മയും മകനും വീണു; രക്ഷകയായി ഉദ്യോഗസ്ഥ – വിഡിയോ

നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ വയോധികയ്ക്കും മകനും രക്ഷകായായി ഉദ്യോഗസ്ഥ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്.

കൽക്കത്തയിൽ ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

 

റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിൻ നീങ്ങി തുടങ്ങിയതോടെ നിരവധിയാളുകൾ ഓടിക്കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വയോധികയും മകനും ഇത്തരത്തിൽ ട്രെയിനിൽ ഓടികയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അപകടം മണത്ത ആർപിഎഫ് ഉദ്യോഗസ്ഥ വളരെ പിറകിൽ നിന്നായി ഇവർക്കു പിന്നാലെ കുതിക്കുകയായിരുന്നു.

വൈകാതെ വയോധികയും മകനും പ്ലാറ്റ്ഫോമിൽ വഴുതി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനകം തന്നെ ഇവർക്കരികിൽ ഓടിയെത്തിയ ഉദ്യോഗസ്ഥ പ്ലാറ്റ്ഫോമിൽ നിന്ന് താഴെ വീഴാതെയും, ട്രെയിനിന്റെ അടിയിൽ പെടാതെയും ഇരുവരെയും രക്ഷിക്കുകയായിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആർപിഎഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എത്തിയത്.

ആർപിഎഫ് ഉദ്യോഗസ്ഥയുടെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് റെയിൽവേ മന്ത്രാലയമാണ് വിഡിയോ ട്വീറ്റ് ‌ചെ‌യ്‌തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!