ഇൻഡിഗോയെ ഞാനാണ് വിലക്കിയത്. ആ വിലക്ക് ആജീവനാന്തം തുടരും – ഇ.പി. ജയരാജൻ

ഇൻഡിഗോ വിമാനക്കമ്പനിയെ ഞാനാണ് വിലക്കിയതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. തന്‍റെ വിലക്കിന്റെ കാലാവധി അവസാനിക്കില്ലെന്നും ആജീവനാന്തം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജൂൺ 12ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മർദിച്ച സം​ഭ​വ​ത്തിൽ ഇ.​പി. ജ​യ​രാ​ജ​ന് ഇൻഡിഗോ വിമാനകമ്പനി യാ​ത്ര​വി​ല​ക്ക് ഏർപ്പെടുത്തിയിരുന്നു. മൂ​ന്നാ​ഴ്ചത്തേക്കായിരുന്നു വിലക്ക്. ഇൻഡിഗോ വിമാനകമ്പനി ജയരാജന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ഇന്ന് അവസാനിരിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ജയരാജന്‍റെ പുതിയ പ്രതികരണം.

യാത്രാ വിലക്കിനോട് പ്രതികരിച്ച ജയരാജൻ, ന​ട​ന്നു ​പോ​കേ​ണ്ടി​ വ​ന്നാ​ലും താ​നി​നി ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​യ​റി​ല്ലെ​ന്ന് പ്രഖ്യാപിച്ചിരുന്നു. പ്ര​ഖ്യാ​പനം നടത്തിയതിന്​ പി​ന്നാ​ലെ ജയരാജൻ തി​രു​വ​ന​ന്ത​പു​ര​ത്തു ​നി​ന്ന്​ ട്രെ​യി​നി​ൽ ക​ണ്ണൂ​രി​​ലേ​ക്ക്​ യാത്ര ചെയ്യുകയും ചെയ്തു.

ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദർശിച്ച ജയരാജൻ, പുണ്യ പുരുഷന്മാരുടെ കേന്ദ്രങ്ങളിൽ സി.പി.എം നേതാക്കൾ സന്ദർശനം നടത്തുന്നിൽ എന്താണ് തെറ്റെന്ന് ചോദിച്ചു. നവോഥാന നിർമിതിക്കും സാമൂഹിക പരിഷ്കരണത്തിനും അമൂല്യ സംഭാവന നൽകിയ ഇതിഹാസ പുരുഷനാണ് ചട്ടമ്പിസ്വാമി.

ഫ്യൂഡൽ മേധാവിത്വത്തിനും സവർണാധിപത്യത്തിനും എതിരെ പൊരുതിയ വിപ്ലവകാരി. ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിൽ ചട്ടമ്പിസ്വാമിയുടെ സംഭാവന വലുതാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!