കേരളത്തിൽ നിന്നും സൗദിയിലേക്ക് പുരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

സൌദി അറേബ്യയിലേക്ക് പുരുഷ നഴ്‌സുമാർക്ക് തൊഴിലവസരം.  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ഓവർസീസ് ഡെവലപ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ്) മുഖേനയാണ് സൌദിയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നത്.

സൌദിയിലെ പ്രശസ്തമായ ഹെൽത്ത് കെയർ ഗ്രൂപ്പ് ആണ് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. വ്യാവസായിക മേഖലകളിലേക്ക് രണ്ട് വർഷത്തേക്കാണ് നിയമനം. ചുരുങ്ങിയത് രണ്ട് വർഷത്തെ  പ്രവൃത്തി പരിചയമുള്ള ബി.എസ്.സി ബിരുദധാരികളായ പുരുഷ നഴ്സുമാർക്ക് അപേക്ഷിക്കാവുന്നതാണ്.

സൌദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണനയുണ്ടാകും. 4500 റിയാൽ (ഏകദേശം 90,000 രൂപ) ആണ് പ്രതിമാസ ശമ്പളം. കൂടാതെ വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും ജോലി സമയം. വർഷത്തിൽ 30 ദിവസം വാർഷിക അവധിയുമുണ്ടാകും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഓഗസ്റ്റ് 25നകം recruit@odepc.in എന്ന ഇമെയിലിൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കാം.

 

കൂടുതൽ തൊഴിൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share
error: Content is protected !!