സൗദിയിൽ ചെറുവിമാനം തകർന്ന് കടലിൽ പതിച്ചു – വീഡിയോ

സൌദിയിലെ അസീർ മേഖലയിൽ ചെറു വിമാനം തകർന്നുവീണു. അസീർ മേഖലയിലെ അൽ ഹരിദയിൽ ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള HZ-SAL വിമാനമാണ് തകർന്ന് കടലിൽ പതിച്ചത്. പൈലറ്റുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായും അവരെ അസിർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു..

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38 ന് അൽ ഹുദൈദയിലെ ഏവിയേഷൻ ക്ലബിന്റെ എയർസ്ട്രിപ്പിന് സമീപം കടലിൽ 30 മീറ്റർ അകലെയാണ് അപകടമുണ്ടായത്.

വിമാനം കടലിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും, കനത്ത നാശ നഷ്ടങ്ങളുണ്ടായതായും അധികൃതർ അറിയിച്ചു.

അപകടത്തിനടയാക്കിയ സാഹചര്യങ്ങളും പ്രശ്നങ്ങളും കാരണങ്ങളും തിരിച്ചറിയുന്നതിനായി അന്വേഷണ നടപടിക്രമങ്ങൾ ആരംഭിച്ചതായും ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫീസ് അറിയിച്ചു.

 

വിമാനം തകർന്ന് കടലിൽ പതിക്കുന്ന വീഡിയോ

 

 

 

 

Share
error: Content is protected !!