സൗദിയിൽ പ്രൈവറ്റ് ആശുപത്രികളിൽ സാമ്പത്തിക കുടിശ്ശിക വന്നാൽ രോഗികളെയോ അവരുടെ രേഖകളോ തടഞ്ഞുവെക്കാൻ പാടില്ല

സൌദിയിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് സാമ്പത്തിക ബാധ്യതയോ കുടിശ്ശികയോ ഉണ്ടായാൽ, അതിന് പകരമായി രോഗിയുടെ യഥാർത്ഥ തിരിച്ചറിയൽ രേഖകൾ തടഞ്ഞ് വെക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്ന് സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ സാമ്പത്തിക കുടിശ്ശികയുടെ പേരിൽ രോഗികളെയോ നവജാതശിശുക്കളെയോ, മരണപ്പെട്ടവരുടെ മൃതദേഹങ്ങളെയോ തടഞ്ഞുവെക്കുവാനും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് അവകാശമില്ല.

കുടിശ്ശിക ഈടാക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായ മാർഗങ്ങളിലൂടെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വിശദീകരിച്ചു.

ക്രിമിനൽ സംഭവങ്ങൾ, രോഗികൾക്കോ ​​കിടപ്പുരോഗികൾക്കോ ​​സംഭവിക്കുന്ന മരണം എന്നിവ ഉണ്ടായാൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടുത്തുള്ള സുരക്ഷാ അതോറിറ്റിയെയും ആരോഗ്യ വിഭാഗം ഡയറക്ടറേറ്റിനെയും അറിയിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

ക്രിമിനൽ സംഭവങ്ങളിൽ  പരിക്കേറ്റവർ ആംബുലൻസോ, ചികിത്സയോ തേടുകയാണെങ്കിലും, റോഡപകടങ്ങളും പരിക്കുകളും സംഭവിച്ചാലും പൂർണമായ റെക്കോഡ് സൂക്ഷിക്കണമെന്നും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളോട് അധികൃതർ നിർദേശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!