സൌദിയിലെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം ശരിയല്ല

റിയാദ്: സൌദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ നീക്കമുള്ളതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സൌദി ഗതാഗത മന്ത്രാലയം നിഷേധിച്ചു. ചില ഓണ്‍ലൈന്‍ മീഡിയകളിലും ടി.വി ചാനലിലും ഇതുസംബന്ധമായി വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും വാര്ത്തകള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.

 

ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്ന രീതിയില്‍ അല്‍അറേബ്യ ചാനല്‍ ആണ് ഒരു വര്‍ഷത്തിനുള്ളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ വാര്‍ത്ത പുറത്തു വിട്ടത്. ടോള്‍ ഇല്ലാതെ ഉപയോഗിക്കാവുന്ന സര്‍വീസ് റോഡുകള്‍ ഉള്ള മെയിന്‍ പാതകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്തുക എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

 

Share
error: Content is protected !!