സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണമായ അവധിയും, പത്തനംതിട്ട ജില്ലയിൽ ഭാഗിക അവധിയുമാണ് പ്രഖ്യാപിച്ചത്.
ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.
മറ്റു ജില്ലകളിലെ അവധി പ്രഖ്യാപനങ്ങൾ ഉടനെയുണ്ടാകുെന്നാണ് സൂചന. അറിയിപ്പുകൾ ലഭിക്കുന്ന മുറക്ക് ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. വായനക്കാർ പേജ് ഇടക്കിടെ റീ ഫ്രഷ് ചെയ്ത് ഉപയോഗിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക