യുഎഇയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു നിര്യാതനായി

യുഎഇ : ഷാര്‍ജയിൽ കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ് വി നായര്‍, ശ്രീലക്ഷ്‍മി. മരുമകന്‍ – ശബരി ഉണ്ണിത്താന്‍. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!