ഉംറ വിസയിൽ വരുന്നവർക്ക് ഏത് വിമാനത്താവളം വഴിയും സൗദിയിലേക്ക് പ്രവേശിക്കുവാനും തിരിച്ച് പോകുവാനും അനുമതി
ഉംറ വിസയിൽ വരുന്നവർക്ക് സൌദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏത് അന്തരാഷ്ട്ര-പ്രാദേശി വിമാനത്തവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുവാനും തിരിച്ച് പോകുവാനും അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ ഉംറ വിസകളിൽ വരുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് തന്നെ ടിക്കറ്റെടുക്കണമെന്ന് നിർബന്ധമില്ല.
മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ അറിയിപ്പ്. സൌദിയിലുളള ഭർത്താവ്, ഭാര്യ, മക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരുടെ അടുത്തേക്ക് അവരുടെ നഗരത്തിൽ തന്നെയുള്ള വിമാനത്താവളങ്ങളിലേക്കും ഉംറ വിസയിൽ വരാനും തിരിച്ച് പോകാനും നാട്ടിലുള്ള ബന്ധുക്കൾക്ക് അനുവാദമുണ്ടാകും. 90 ദിവസം വരെ രാജ്യത്തെവിടെയും സഞ്ചരിക്കാനും പുതിയ ഉംറ വിസയിലെത്തുന്നവർക്ക് അനുവാദമുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരാൻ അനുവദിച്ചിരുന്ന ഉംറ ഹോസ്റ്റ് പദ്ധതി റദ്ധാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക