സൗദിയിൽ മലയാളി താമസ സ്ഥലത്ത് നിര്യാതനായി

സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി താമസ സ്ഥലത്ത് നിര്യാതനായി. മലപ്പറും വണ്ടൂരിലെ തൂവ്വൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി മുസ്‌ലിയാരകത്ത് യൂസുഫ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.

ജിദ്ദയിലെ ഖുറൈശ് സ്ട്രീറ്റിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!