‘ദി ലൈൻ’ നഗരത്തിൻ്റെ കാഴ്ചകളൊരുക്കിയ ജിദ്ദയിലെ പ്രദർശന ഹാളിലേക്ക് ജന പ്രവാഹം; എക്സിബിഷൻ ഹാളിനകത്തു നിന്നുള്ള പ്രതികരണങ്ങളും കാഴ്ചകളും

ജിദ്ദ: സൌദി കിരീടവകാശി പ്രഖ്യാപിച്ച “ദി ലൈൻ” വിസമയ നഗരത്തെ കുറിച്ച് ജിദ്ദയിൽ ആരംഭിച്ച പ്രദർശനം കാണാൻ വൻ തിരക്ക്. രാവിലെ 10 മണിമുതൽ രാത്രി 11 മണിവരെ ജിദ്ദ സൂപ്പർഡോമിലെ എക്സിബിഷൻ കാണാൻ ജനപ്രവാഹമാണ്.

ലോകത്തെ ഞെട്ടിക്കുന്ന വിസ്മയ നഗരത്തിലെ കൌതുകങ്ങൾ കാണാനും, അതിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കാനുമായി സ്ത്രീ പുരഷഭേദമന്യെ ആളുകളെത്തുന്നു.

ആഗസ്റ്റ് 14 വരെയാണ് ജിദ്ദയിലെ  പ്രദർശനം. അതിന് ശേഷം ദമ്മാമിലേക്കും റിയാദിലേക്കും പ്രദർശനം മാറ്റും.

എക്സിബിഷൻ കാണാനെത്തിയവർ അകത്തെ വിസ്മയങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

Share
error: Content is protected !!