സന്ദർശന വിസയിലെത്തിയ രണ്ട് മലയാളികൾ വാഹനപകടത്തിൽ മരിച്ചു

യു.എ.ഇ യിലെ ഷാർജയിലുണ്ടായ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഷാർജയിലെ സജയിലാണ് അപകടമുണ്ടായത്. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​(52), കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​(46) എന്നിവരാണ്​ മരിച്ചത്​. ​

ഇന്ന് (ബുധനാഴ്ച) രാവിലെ പതിനെന്ന്​ മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച പിക്കപ്പ്​ വാനിന്​ പിന്നിൽ ട്രെയിലർ ഇടിച്ചാണ്​ അപകടമുണ്ടായത്. ഇരുവരും സന്ദർശന​ വിസയിലായിരുന്നു. പുതിയ ജോലിയിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

അർഷദിന്‍റെ പിതാവ്​: ഉമ്മർ. മാതാവ്​: റാബി.

ലത്തീഫിന്‍റെ പിതാവ്​: പാറക്കൽ താഴ അബ്​ദുല്ലക്കുട്ടി, മാതാവ്​: സൈനബ.

ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്​. അർഷദിന്‍റെ മയ്യിത്ത്​ യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!