ഇന്ത്യയിൽ ആദ്യമായി വനിതക്കും ഇന്ന് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം ഒമ്പതായി
ഇന്ത്യയിൽ ആദ്യമായി വനിതക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്ക് ബുധനാഴ്ച മങ്കിപോക്സ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ ഡൽഹിയിൽ നാല് പേർക്കും, ഇന്ത്യയിൽ 9 പേർക്കും മങ്കി പോക്സ് സ്ഥിരീകരിച്ചു.
യുവതിക്ക് സ്ത്രീക്ക് പനിയും ചർമ്മത്തിന് വീക്കവുമുണ്ട്. ചികിത്സക്കായി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ വിദേശയാത്ര നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇല്ല.
ഇന്ത്യയിൽ ഇത് വരെ മങ്കിപോക്സ് സ്ഥിരീകരിച്ചതെല്ലാം കേരളത്തിലും ഡൽഹിയിലുമാണ്.
സംശയാസ്പദമായ കേസുകൾക്കും രോഗം സ്ഥിരീകരിച്ച രോഗികൾക്കും ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ അരവിന്ദ് കെജ്‌രിവാൾ സർക്കാർ നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, രോഗം പിടിപെടാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രോഗബാധിതനായ വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ച് സമ്പർക്കം പുലർത്തിയാൽ ആർക്കും വൈറസ് പിടിപെടാമെന്നും ഇത് അടിവരയിടുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക