ഹിമാചലില്‍ പൊടുന്നനെ കൂറ്റൻ മല ഇടിഞ്ഞു റോഡിലേക്ക് പതിച്ചു; തലനാരിഴക്ക് ഓടിമാറി ജനങ്ങള്‍ – വീഡിയോ
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലെ സലൂണി സബ് ഡിവിഷനു കീഴിലുള്ള കോട്ടി-പാലത്തിന് സമീപം മലയിടിഞ്ഞു. pic.twitter.com/4siIxPHFO2
— Malayalam News Desk (@MalayalamDesk) August 3, 2022
തുടക്കത്തിൽ വളരെ ചെറിയ അളവിലുള്ള അവശിഷ്ടങ്ങൾ മലയിൽ നിന്ന് വീഴാൻ തുടങ്ങി. നിമിഷങ്ങൾക്കകം മലയുടെ വലിയ പാളികൾ അടർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കുന്നിൻെറ ഒരു ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങി. ഈ സമയത്ത് പത്തിലേറെപ്പേർ കോടിപ്പാലത്തിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ഇവർ പാലത്തിലൂടെ മറുവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലെ സലൂണി സബ് ഡിവിഷനു കീഴിലുള്ള കോട്ടി-പാലത്തിന് സമീപം മലയിടിഞ്ഞു. ജനങ്ങൾ ഓടി രക്ഷപ്പെട്ടു. pic.twitter.com/UzSfW5ObxG
— Malayalam News Desk (@MalayalamDesk) August 3, 2022
പാലത്തിലേക്ക് നേരിട്ട് പതിക്കാതെ മറുവശത്തുള്ള നദിയിലേക്കെത്തും വിധമാണ് അവശിഷ്ടങ്ങൾ വീണത്. ഇത് വൻ അപകടം ഒഴിവാക്കി. പാലത്തിലേക്ക് നേരിട്ട് പതിച്ചിരുന്നവെങ്കിൽ അത് സാരമായ കേടുപാടുകൾക്ക് കാരണമാകുകയും, അതുവഴി കടന്നുപോകുന്ന ആളുകളുടെ ജീവൻ അപകടത്തിലാകുകയും ചെയ്യുമായിരുന്നു.
മറ്റൊരു വീഡിയോ: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിലെ സലൂണി സബ് ഡിവിഷനു കീഴിലുള്ള കോട്ടി-പാലത്തിന് സമീപം മലയിടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. pic.twitter.com/BQ60hqb6wK
— Malayalam News Desk (@MalayalamDesk) August 3, 2022
കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഹിമാചൽപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നത്. മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുളു, മണ്ഡി, സോളൻ, ലാഹൗൾ, ചംബ, സ്പിതി എന്നിവിടങ്ങളിൽ ഉൾപ്പെടെ 36 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക