വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്ന് വീണു; 6 പാക് സൈനികർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ഒരു ഉന്നത പാക് സൈനിക ജനറലും അഞ്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച അറിയിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കമാൻഡർ XII കോർപ്‌സ് ലെഫ്റ്റനന്റ് ജനറൽ സർഫ്രാസ് അലി ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന ഹെലികോപ്റ്റർ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് തകർന്നു വീഴുകയായിരുന്നു.
പാകിസ്ഥാൻ സായുധ സേനയുടെ മീഡിയ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ബാബർ ഇഫ്തിഖർ ചൊവ്വാഴ്ച ട്വീറ്റിൽ മരണം സ്ഥിരീകരിച്ചു.
മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക