സൗദിയിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിലായി – വീഡിയോ

സൗദി അറേബ്യയിൽ വാഹനങ്ങൾ മോഷ്ടിക്കുകയും അവയുടെ ഭാഗങ്ങൾ പൊളിച്ച് കച്ചവടം നടത്തുകയും ചെയ്തിരുന്ന മൂന്ന് സ്വദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. 

വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് വാഹനങ്ങൾ മോഷ്ടിക്കുക, വാഹനങ്ങൾക്കുള്ളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷിടിക്കുക, നമ്പർ പ്ലേറ്റുകൾ മോഷ്ടിക്കുക, നമ്പർ പ്ലേറ്റുകൾ ക്രിമിനൽ അപകടങ്ങൾക്ക് ഉപയോഗിക്കുക, ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുക എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികൾ വൈദഗ്ധ്യം നേടിയതായി റിയാദ് പോലീസ് പറഞ്ഞു.

പൊളിച്ച് വിൽപ്പന നടത്താനായി മാറ്റിവെച്ച 40 വാഹനങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം

 

Share
error: Content is protected !!