മഞ്ഞ കാർഡ് ഉയർത്തി; വനിതാ റഫറിയെ തല്ലിവീഴ്ത്തി, അർജൻ്റീനയിൽ ഫുട്ബോൾ താരത്തെ അറസ്റ്റ് ചെ്യതു – വിഡിയോ
അർജന്റീനയിൽ ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ തല്ലി ഫുട്ബോൾ താരം. ഒരു പ്രാദേശിക ടൂർണമെന്റിൽ ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. 34 കാരനായ ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണെ 30 കാരിയായ റഫറി ദാൽമ കോര്‍ട്ടാഡിയെ അടിച്ചുവീഴ്ത്തുകയായിരുന്നു.
മത്സരത്തിനിടെ ക്രിസ്റ്റ്യൻ ടിറോണെയ്ക്കെതിരെ റഫറി മഞ്ഞ കാർഡ് ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഫറിയുടെ പിന്നായെത്തിയ താരം അടിച്ചു വീഴ്ത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. റഫറിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
ക്രിസ്റ്റ്യൻ ടിറോണെയെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി ഗാർമനീസ് ക്ലബ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് മത്സരം താൽക്കാലികമായി നിറുത്തി വെച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
La cobardía en su máxima expresión. Cobarde y violento. https://t.co/PDBARapiYw pic.twitter.com/1PVkKk44tP
— Nahuel Palma (@NahuelPalma16) July 31, 2022