കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; യു.എ.ഇ യിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 30 കാരനായ രോഗബാധിതൻ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ചർമരോഗ വിഭാഗത്തിൽ ചികിത്സ തേടിയ യുവാവിന്റെ രക്തം, സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ചൊവ്വാഴ്ച രാവിലെയാണ് ലഭിച്ചത്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ യുവാവിനെ അടുത്ത ദിവസം തന്നെ മലപ്പുറത്തെ ആശുപത്രിയിൽ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!