രണ്ടാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ന്യുമോണിയ ബാധിച്ച്‌ മരിച്ചു

ദുബൈ: ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. ചാവക്കാട് വെങ്കിടങ്ങ് സ്വദേശിയും മര്‍കസ് യു.എ.ഇ അലൂമിനി വൈസ് പ്രസിഡൻ്റുമായ വി.എം റഹീം ചാവക്കാട് (51) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

35 വര്‍ഷത്തോളമായി പ്രവാസിയാണ്. സഹോദരന്‍ മുഹമ്മദ് റാഷിദുമായി ചേര്‍ന്ന് ഹസ്സന്‍ അല്‍ ജനാഹി ടെക്‌നിക്കല്‍ സര്‍വീസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മകളുടെ നിക്കാഹ് കഴിഞ്ഞു രണ്ടാഴ്ച മുമ്പാണ് നാട്ടില്‍നിന്നും തിരിച്ചെത്തിയത്. പിതാവ് സുലൈമാന്‍ ഹാജിയുടെ പാത പിന്തുടര്‍ന്ന് യുഎഇയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സി പി ഉബൈദ് സഖാഫി തുടങ്ങിയവർ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു.

ഭാര്യ: ഖൈറുന്നിസ, മക്കള്‍: ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!