നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ ബഹ്റൈനിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം.
32 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 11 വർഷമായി ബഹ്റൈൻ നാഷണൽ ഗാർഡിൽ ജോലി ചെയ്തു വരികയായിരുന്നു.
അൽ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് സജീവ പ്രവർത്തകനായ ഇദ്ദേഹം നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ കിങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബഹ്റൈനിൽ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അൽ ഹിദായ മുഹറഖ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക