മക്കയിൽ ഉംറ നിർവഹിക്കുവാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമില്ല – മന്ത്രാലയം

മക്ക: കഴിഞ്ഞ ശനിയാഴ്ച മുതൽ ആരംഭിച്ച പുതിയ ഉംറ സീസണിലും ഉംറ നിർവഹിക്കുവാൻ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

വാക്സിനേഷൻ സ്വീകരിക്കാത്ത വിശ്വാസികൾക്കും ഇരു ഹറമുകളിലും പ്രാർത്ഥന നടത്താൻ അനുവാദമുണ്ട്. എന്നാൽ ഹറമുകളിലെത്തുന്നവർ നിലവിൽ കോവിഡ് ബാധിതരോ, കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തുന്നവരോ ആയിരിക്കരുത്.

പുതിയ ഉംറ സീസണിലേക്ക് രണ്ടാഴ്ചക്കുള്ളിൽ ഇത് വരെ 20,000 ഉംറ വിസകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 6,000 വിസകൾ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അനുവദിച്ചതാണ്. ഉംറ വിസകൾ അനുവദിക്കുന്നതിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് വൻ വർധനയാണ് രേഖപ്പെടുത്തുന്നത് എന്നും മന്ത്രാലയം വ്യക്തമാക്കി. 90 ദിവസം വരെ രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുവാദം നൽകുന്നതാണ് പുതിയ ഉംറ വിസകൾ. മലയാളി തീർഥാടകരും കഴിഞ്ഞ ദിവസം മുതൽ മക്കയിലെത്തി തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!